kissan-sabha
മൂവാറ്റുപുഴയിൽ നടന്ന കൃഷി നാട്ടറിവ് കൂട്ടം വിദ്യാർത്ഥി കർഷകർക്ക് വിത്തുവട്ടി കൈമാറി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം.ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: കിസാൻ സഭ സംഘടിപ്പിച്ച നാട്ടറിവ് കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം. ഹാരിസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എം. തമ്പി അദ്ധ്യക്ഷത വഹിച്ചു. കെ. മോഹനൻ, അഡ്വ. അസീസ് കുന്നപ്പിള്ളി, എന്നിവർ ക്ലാസെടുത്തു. ഒ.സി. ഏലിയാസ്, എൻ.പി. പോൾ, പി.എൻ. മനോജ്, എൽദോ മുകളേൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ചെറുകിഴങ്ങ്, മുക്കിഴങ്ങ്, വെള്ളക്കൂവ, നനകിഴങ്ങ്, ഊരാളി ചേമ്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ തൈകൾ അടങ്ങിയ വിത്തുവട്ടി മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിദ്യാർത്ഥികർഷകർക്ക് കൈമാറി. കർഷക കുടുംബങ്ങളിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തൈവിതരണവും നടന്നു.