kufos
പരിസ്ഥിതി ദിനത്തിൽ കുഫോസിലെ വിദ്യാർത്ഥികൾ ദേശീയപാതയോരത്ത് വൃക്ഷത്തൈകൾ നടുന്നതിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ.എ. രാമചന്ദ്രൻ നിർവഹിക്കുന്നു. പ്രൊഫ. ഡോ.എം.എസ്. രാജു, ഡോ.ടി.വി. ശങ്കർ, ഡോ.ബി. മനോജ്കുമാർ എന്നിവർ സമീപം

കൊച്ചി : പരിസ്ഥിതിദിനാചരണത്തോട് അനുബന്ധിച്ച് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) വിദ്യാർത്ഥികൾ ദേശീയപാതയോരത്ത് വൃക്ഷത്തൈകൾ നട്ടു. കുഫോസ് എൻ.എസ്.എസിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. വൈസ് ചാൻസലർ ഡോ.എ. രാമചന്ദ്രൻ ആദ്യ തൈനട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ.ബി. മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. മാടവന മുതൽ കുമ്പളം വരെ ദേശീയപാതയുടെ ഇരുഭാഗത്തുമാണ് വൃക്ഷത്തൈകൾ നട്ടത്. എൻ.എസ്.എസ് കോ ഓർഡിനേറ്റർമാരായ ഡോ. ബിനു വർഗീസ്. ഡോ. റെജിഷ്‌കുമാർ വി.ജെ എന്നിവർ നേതൃത്വം നൽകി.