ഇടപ്പള്ളി : കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ നിപ രോഗ പ്രതിരോധ ബോധവത്കരണ സെമിനാർ വടുതലയിൽ നടത്തി. ഡോൺബോസ്‌കോ യുത്ത് സെൻട്രലിൽ നടന്ന സെമിനാറിൽ ഡോ. സൂസൻ ക്ലാസെടുത്തു. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ നൗഷാദ് , റെജിവർഗീസ് , രാകേഷ് , റോസ്‌ലിൻ എന്നിവർ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. കൗൺസിലർമാരായ ഒ.പി. സുനിൽ, ഡെലീന പിൻഹീറോ, അൻസാ ജെയിംസ് എന്നിവർ നേതൃത്വം നൽകി.