തൃപ്പൂണിത്തുറ : പത്താം ക്ളാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ എസ്.എൻ.ഡി.പി യോഗം തെക്കുംഭാഗം ശാഖയിൽ അനുമോദിച്ചു. സമ്മേളനം യോഗം കൗൺസിലർ വിജയൻ പടമുഗൾ ഉദ്ഘാടനം ചെയ്തു. ട്രോഫിയും കാഷ് അവാർഡും ജിയോജിത്ത് അസോസിയേറ്റ് ഡയറക്ടർ സനിൽ പൈങ്ങാടൻ സമ്മാനിച്ചു. ശാഖാ വൈസ് പ്രസിഡന്റ് കെ.എസ്. രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം കൺവീനർ ബിന്ദു ഷാജി, കുമാരനാശാൻ കുടുംബയൂണിറ്റ് പ്രസിഡന്റ് എ.കെ. ശശികുമാർ, മുരുക കാവടി ഫണ്ട് കുടുംബസഹായ സമിതി കൺവീനർ ജി. സദാശിവൻ, സഹോദരൻ അയ്യപ്പൻ കുടുംബസദസ് സെക്രട്ടറി അശോകൻ, ടി.കെ. മാധവൻ കുടുംബയൂണിറ്റ് സെക്രട്ടറി അനിൽകുമാർ സി.ഡി, ശ്രീനാരായണ കുടുംബയൂണിറ്റ് സെക്രട്ടറി അനൂപ് പി.ഡി, ആർ. ശങ്കർ കുടുംബയൂണിറ്റ് കൺവീനർ ജിനു ദിനേശൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സോമൻ മാനാറ്റിൽ സ്വാഗതവും യൂത്ത് മൂവ്മെന്റ് യൂണിറ്റ് കൺവീനർ ജയൻ പി.ആർ നന്ദിയും പറഞ്ഞു.