മൂവാറ്റുപുഴ: കഴിഞ്ഞ എസ്.എസ്.എൽ.സി , പ്ലസ് ടു, പരീക്ഷകളിൽ മികച്ച വിജയം നേടിയ പായിപ്ര പഞ്ചായത്തിലെ എല്ലാ വിദ്യാർത്ഥികളെയും മീരാസ് യൂത്ത് ഡെവലപ്‌മെന്റ് സെന്റർ ആൻഡ് ഡിജിറ്റൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. പേഴക്കാപ്പിള്ളി കുന്നപ്പിള്ളി ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനം എൽദോ എബ്രഹാം എം എൽ എ ഉദ്ഘാടനം ചെയ്തു. പി.ബി. സലീം അദ്ധ്യക്ഷത വഹിച്ചു. നൂഹ് പി ബാവ സ്വാഗതം പറഞ്ഞു. വിവിധ കാലങ്ങളിൽ നാടിനെ പി.കെ. മുഹമ്മദ്, പി.എ മുഹമ്മദ് , കെ.എം. സെയ്തുപിള്ള, ഫക്രുദ്ദീൻ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഏലിയാസ്, എം.എ. സഹീർ, കെ.എസ്. റഷീദ്, പി.എ. ബഷീർ. അസീസ് പാണ്ട്യാരപ്പിള്ളി, എം.സി. വിനയൻ, സീനത്ത്, പായിപ്ര കൃഷ്ണൻ, ഉല്ലാസ് ചാരുത, പി.ബി. അലി, എൽദോ വട്ടക്കാവൻ, അസീസ് കുന്നപ്പിള്ളി എന്നിവർ സംസാരിച്ചു. . തുടർന്ന് നടന്ന കരിയർ ഗൈഡൻസ് ആൻഡ് മോട്ടിവേഷൻ ക്ലാസ് ജറീഷ് വയനാട്, പരീത്കുഞ്ഞ് എന്നിവർ നയിച്ചു.
മൂവാറ്റുപുഴയിലെ വിവിധ സ്‌കൂളുകളിൽനിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കായി ഇന്ത്യയിലെ മികച്ച ട്രെയിനർമാരുടെയും ഐ.എ.എസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സിവിൽ സർവീസ് പരിശീലന കോച്ചിംഗ് ക്ലാസ് സെപ്തംബറിൽ സംഘടിപ്പിക്കുമെന്ന് മീരാസ് യൂത്ത് ഡെവലപ്‌മെന്റ് സെന്ററിന് നേതൃത്വം നൽകുന്ന പശ്ചിമ ബംഗാൾ കേഡറിലെ ഐ.എ.എസ് ഓഫീസർ പി.ബി. സലീം, പത്തനംതിട്ട ജില്ലാ കളക്ടർ നൂഹ് പി ബാവ , വിദ്യാഭ്യാസ പ്രവർത്തകൻ അസീസ് കുന്നപ്പിള്ളി എന്നിവർ അറിയിച്ചു. പേഴയ്ക്കാപ്പിള്ളി പള്ളിപ്പാടിലാണ് ഇപ്പോൾ കേന്ദ്ര ആഫീസ് പ്രവർത്തിക്കുന്നത്.