bjp
ലോക പരിസ്ഥിതി ദിനത്തിൽ എറണാകുളം ബി.ജെ.പി കർഷമോർച്ചയുടെ ആഭിമുഖ്യത്തിൽ സ്‌റ്റേഡിയം റോഡിൽ നടന്ന ജൈവ സംരക്ഷണ പ്രതിജ്ഞ

കൊച്ചി : ലോക പരിസ്ഥിതി ദിനത്തിൽ എറണാകുളത്ത് ബി.ജെ.പി കർഷകമോർച്ചയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തെ വിതരണം നടത്തി. വൃക്ഷത്തെകൾ നട്ട് ജൈവ സംരക്ഷണ പ്രതിജ്ഞയുമെടുത്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

സ്റ്റേഡിയം റോഡിൽ നടന്ന ചടങ്ങിൽ 501 തൈകൾ വിതരണം ചെയ്തു. ബി.ജെ.പി നേതാക്കളായ കെ.എസ്. ഷൈജു, സി.ജി. രാജഗോപാൽ, വി.എസ്. സത്യൻ, യു.ആർ. രാജേഷ്, പത്മജാ മേനോൻ, എൻ. സജികുമാർ, കെ.കെ. വേലായുധൻ, കെ.ജി. ബാലഗോപാൽ, വി.വി. ലക്ഷ്മണൻ, ടി.എൻ. സുഷമ, കെ.എസ്. സൈലേഷ്, പി.വി. അതികായൻ, പി.ജി. മനോജ്കുമാർ, ടി. ബാലചന്ദ്രൻ, പി.പി. ദേവിദാസ്, വി.പി. സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു.