school
ഉദയത്തുംവാതുക്കൽ ഗവ.എൽ.പി.സ്കൂളിൽ നടന്ന പ്രവേശനോത്സവം പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. പീതാംബരൻഉദ്ഘാടനം ചെയ്യുന്നു. ഉഷഭായി ,കുമ്പളം പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് മിനി പ്രകാശൻ , ടി.ആർ. രാഹുൽ, കലാസുനിൽ, ഷബാബ് എന്നിവർ സമീപം

പനങ്ങാട്: ഉദയത്തും വാതുക്കൽ ഗവ.എൽ.പി സ്കൂളിൽ നടന്നപ്രവേശനോത്സവം പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. പീതാംബരൻ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക ഉഷഭായി സ്വാഗതം പറഞ്ഞു, കുമ്പളം പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ്

മിനി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ.രാഹുൽ, മെമ്പർ

കലാ സുനിൽ, പി.ടി.എ പ്രസിഡന്റ് ഷബാബ് എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ അദ്ധ്യാപിക ലീലാമ്മ വൃക്ഷത്തൈ നട്ടു. എല്ലാ കുട്ടികൾക്കും ഫലവൃക്ഷത്തൈയും വിതരണം ചെയ്തു.