മൂവാറ്റുപുഴ: മുളവൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കും. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ. ഏലിയാസ് സ്വാഗതം പറയും, ജില്ലാ കളക്ടർ മുഹമ്മദ്.വൈ.സഫീറുള്ള മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പായിപ്ര കൃഷ്ണൻ, സ്മിത സിജു, ബബിത ഷമീം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ഇബ്രാഹിം എന്നിവർ സംസാരിക്കും.