മൂവാറ്റുപുഴ: മുളവൂർ എം.എസ്.എം സ്‌കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ 101 വിദ്യാർത്ഥികളെ അക്ഷര കാർഡുകളും പൂക്കളും നൽകി സ്വികരിച്ചു. പി.ടി.എ പ്രസിഡന്റ് ഷംസുദ്ദീൻ മൗലവി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ എം.എം. അലി പ്രവേശനോത്സവവും പഞ്ചായത്ത് അംഗം സീനത്ത് അസീസ് വൃക്ഷത്തൈ വിതരണവും ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.എം. സീതി, മുൻ മാനേജർ എം.എം. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.