കോലഞ്ചേരി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സംസ്ഥാന പരിസ്ഥിതി അവാർഡിൽ ഒന്നാം സ്ഥാനം പാറയ്ക്കൽ ഗ്രാനൈറ്റ് കേരള പ്രൈവറ്റ് ലിമിറ്റഡിന് ലഭിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പരിസ്ഥിതി സൗഹാർദ്ദ അവാർഡിൽ ക്രഷർ മേഖലയിലാണ് ഒന്നാം സ്ഥാനം ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും മാനേജിങ്ങ് ഡയറക്ടർ പ്രസാദ് പാറയ്ക്കൽ , ഡയറക്ടർ വസുദേവ് പ്രസാദ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി. പാരിസ്ഥിതിക മലിനീകരണം ഏറെയുള്ള
ക്രഷർ മേഖലയിൽ ശബ്ദ, വായു മലിനീകരണമില്ലാതെ തീർത്തും പരിസ്ഥിതി സൗഹാർദ്ദമായി നടത്തുന്ന അഞ്ചൽപെട്ടിയിലെ യൂണിറ്റിനാണ് അവാർഡ് ലഭിച്ചത്.