ആലുവ: വൈ.എം.സി.എ നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഉദ്ഘാടനം ചെയ്തു. ഭാരത വൈ.എം.സി.എ. പ്രസിഡന്റ് ജസ്റ്റിസ് ബെഞ്ചമിൻ കോശി അദ്ധ്യക്ഷത വഹിച്ചു. ശതോത്തര പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി രാജ്യത്ത് നടത്തുന്ന അഞ്ചിനം പരിപാടി ജസ്റ്റിസ് ബെഞ്ചമിൻ കോശി പ്രഖ്യാപിച്ചു. പ്രൊഫ. എം.പി. മത്തായി, ജോസ് തെറ്റിക്കാടൻ, പി.ജെ. ഉമ്മൻ, വർഗീസ് ജോർജ് പള്ളിക്കര, ബെന്നി ജോസഫ്, ജോസഫ് ജോൺ സംസാരിച്ചു. എക്യുമെനിക്കൽ പ്രാർത്ഥനയ്ക്ക് എറണാകുളം വൈ.എം.സി.എ ജനറൽ സെക്രട്ടറി എൻ.പി. എൽദോ നേതൃത്വം നൽകി. വൈ.എം.സി.എ.യുടെ 175ാം വർഷം ചരിത്രത്തിന്റെ നാൾ വഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി പ്രൊഫ.പി.ജെ. ഉമ്മൻ ജന്മദിന സന്ദേശം നൽകും. ഗാന്ധിയൻ എം.പി. മത്തായി മുഖ്യപ്രഭാഷണം നടത്തും.