അങ്കമാലി :- അങ്കമാലി ഉപജില്ല സ്കൂൾ പ്രവേശനോത്സവം നായത്തോട് "ജി " മെമ്മോറിയൽ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.നഗരസഭ ചെയർപേഴ്സൺ എം. എ ഗ്രേസി ടീച്ചർ ഉദ്ഘാടനം ചെയ്തു . കൗൺസിലർ രേഖ ശ്രീജേഷ് അദ്ധ്യക്ഷത വഹിച്ചു.യുവസാഹിത്യകാരി കുമാരി മായ ബാലകൃഷ്ണൻ അക്ഷരദീപം തെളിയിച്ചു. വിദ്യാഭ്യാസ കലാ-കായിക കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷോബി ജോർജ് പ്രവേശനോത്സവ സന്ദേശം നൽകി. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വിനീത ദിലീപ് യൂണിഫോം വിതരണം ചെയ്തു. പാoപുസ്തകവിതരണം ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പുഷ്പമോഹൻ ഉദ്ഘാടനം ചെയ്തു.

അങ്കമാലി എ .ഇ.ഒ ശ്രീലേഖ സി.ജെ, ബി.പി.ഒ.സുനിൽകുമാർ കെ.എ. സ്കൂൾ വികസന സമിതി ചെയർമാൻ അഡ്വ. ഷിയോ പോൾ ,പി.ടി.എ.പ്രസിഡന്റ്എം കെ .റോയി, കൗൺസിലർമാരായ എം ..എ.സുലോചന, കെ.ആർ.സുബ്രൻ, ലേഖ മധു, എന്നിവർ സംസാരിച്ചു. ഹയർ സെക്കന്ററി അദ്ധ്യാപകൻ ജോസഫ് സ്വാഗതവും, ഹെഡ്മാസ്റ്റർ പി.കെ.മണികണ്ഠൻ നന്ദിയും പറഞ്ഞു.

.