അങ്കമാലി- മനുഷ്യന്റെ നിലനിൽപ്പ് അപകടത്തിലാവുന്നതിന് പ്രധാന കാരണം പ്രകൃതിയിൽ ഉണ്ടാവുന്ന അസന്തുതാലാവസ്ഥയാണെന്ന് അങ്കമാലി എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ് എം.കെ.പുരുഷോത്തമൻ പറഞ്ഞു. ശാഖ അങ്കണത്തിൽ വൃക്ഷതൈ നട്ട് പരിതസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ സംരക്ഷിക്കാൻ മരങ്ങളെ സംരക്ഷിക്കാനാണ് നാം പഠിക്കേണ്ടത്.മരം ഒരു വരം മാത്രമല്ല മണ്ണിൽ ഉറച്ച് നിന്ന് യഥേഷ്ഠം വായുവും ജലവും നൽകാനും മരത്തിന് മാത്രമാണ് കഴിയുന്നതെന്നും നാം മനസ്സിലാക്കണമെന്ന് എം.കെ.പുരുഷോത്തമൻ പറഞ്ഞു.ശാഖ സെക്രട്ടറി കെ.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മുവ്മെന്റ് സെക്രട്ടറി അഖിൽ ചന്ദ്രൻ സംസാരിച്ചു.ശാഖയിലെ എല്ലാ കുടുംബങ്ങൾക്കും വിവിധയിനം വൃക്ഷത്തൈകൾ വിതരണം ചെയ്തു.