കൊച്ചി : ആർ.ഡി ബർമൻ സംഗീതനിശയായ റിം ജിം ഒമ്പതിന് വൈകിട്ട് 6.45 ന് തൃപ്പൂണിത്തുറ ജെ.ടി പാക്കിൽ നടക്കും. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് മൈ ഷോയിൽ ലഭിക്കും. ഡൽഹിയിൽ നിന്ന് സതീഷ് ജഗ്ഗി, മുംബയിൽ നിന്ന് അനുജ സിൻഹ, നാഗ്പൂരിൽ നിന്ന് മൃണാൾലെഡേ, ബഹ്റനിൽനിന്ന് ഹിന്ദി ഗായകൻ രഞ്ജിത്ത്കുമാർ എന്നിവർ നയിക്കുന്ന സംഗീതവിരുന്നിൽ ഹിന്ദി ഗാനങ്ങളാണ് ആലപിക്കുക. ഫോൺ : 8086881681.