അങ്കമാലി :ലോക പരിസ്ഥിതി ദിനത്തിൽ പ്രളയം കാഴ്ചകളുടെ ഫോട്ടോ പ്രദർശനമൊരുക്കി. എ.കെ.പി.എ.ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അങ്കമാലി മേഖല കമ്മിറ്റിയാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് പ്രദർശനം ഒരുക്കിയത്. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഒരുക്കിയ നൂറ് കണക്കിന് ചിത്രങ്ങളുടെ പ്രദർശനം റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ മേഖല പ്രസിഡന്റ് എൽഡോ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.പ്രസ് ഫോട്ടോഗ്രാഫർ ജോസ്കുട്ടി പനയ്ക്കൽ മുഖ്യാതിഥി ആയിരുന്നു.എ.കെ.പി.എ ജില്ലാ പ്രസിഡന്റ് ഷാജോ ആലുക്കൽ പരിസ്ഥതി പ്രവർത്തകരെ ആദരിച്ചു.പ്രളയം സമ്മാനിച്ച കൂട്ടായ്മയും,ഐക്യവും ജനങ്ങളിലേക്ക് തിരികെ കൊണ്ടുവരികയാണ്പ്രദർശനം കൊണ്ട് ലക്ഷ്യമിടുന്നത്. രാവിലെ 9 മുതൽ രാത്രി 7 വരെ പ്രദർശനം കാണുന്നതിനുള്ള സൗകര്യമൊരുക്കിയിരുന്നു.