corener
പനങ്ങാട് പൊതുമരാമത്ത് റോഡിൽ കോർണർമിററുകൾ സ്ഥാപിക്കുന്നചടങ്ങ് എസ്.ഐ. കെ.ദീപക് ഉദ്ഘാടനം ചെയ്യുന്നു.

പനങ്ങാട് : പനങ്ങാട് പൊതുമരാമത്ത് വകുപ്പ് റോഡിൽ വാഹനങ്ങൾ വളവുതിരിഞ്ഞുവരുന്ന ഭാഗങ്ങളിലെ അപകടങ്ങൾ ഒഴിവാക്കാൻ മുണ്ടേമ്പിള്ളി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കോർണർ മിററുകൾ സ്ഥാപിച്ചു. പഞ്ചായത്ത് വളവ്, ഗണപതിക്ഷേത്രം ജംഗ്ഷൻ തുടങ്ങിയ ഇടങ്ങളിലാണ് മിററുകൾ സ്ഥാപിച്ചിട്ടുള്ളത്. പനങ്ങാട് എസ്.ഐ കെ. ദീപക് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.ആർ.എ പ്രസിഡന്റ് വി.കെ. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ റസീന സലാം, പനങ്ങാട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.എ. ദേവദാസ്, ഡോ. ഗോവിന്ദഷോയ് തുടങ്ങിയവർ പ്രസംഗിച്ചു.