school
ഉപജില്ല സ്കൂൾ പ്രവേശനോത്സവം മാമല ശ്രീനാരായണ എൽ.പി സ്കൂളിൽ തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സി പൗലോസ് ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: ഉപജില്ല സ്കൂൾ പ്രവേശനോത്സവം മാമല ശ്രീ നാരായണ എൽ.പി സ്കൂളിൽ നടന്നു. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പൗലോസ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഇല്ലിക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയർ ലക്ചറർ എം.എൻ. ജയ പ്രവേശനോത്സവ സന്ദേശം നൽകി. പഞ്ചായത്തംഗം ജെസി സാബു, ബ്ളോക്ക് പഞ്ചായത്തംഗം അമ്പിളി ഷിബു, സ്കൂൾ മാനേജർ എ.കെ രാജീവ്, ബി.പി ഒ രമാഭായി, മുൻ എ.ഇ.ഒ പി.വി സുരേഷ്, കെൽ പേഴ്സണൽ മാനേജർ കെ.കെ. രാജീവ്, റെനി കെ.വി, ലിസി വർഗീസ്, സിന്ധു രാഘവൻ തുടങ്ങിയവർ സംസാരിച്ചു.