ആലുവ: ആലുവ മേഖലയിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നിരവധി കേന്ദ്രങ്ങളിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
ആലുവ പരിസ്ഥിതി സംരക്ഷണ സംഘം സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ സെമിനാർ അഹമ്മദാബാദ് ഗുജറാത്ത് വിദ്യാപീഠം ഗാന്ധിയൻ തത്വശാസ്ത്രം പ്രാഫ. ഡോ.എം.പി. മത്തായി ഉദ്ഘാടനം ചെയ്തു. കുസാറ്റ് സ്‌കൂൾ ഓഫ് എൻജിനീയറിങിലെ പ്രഫ.ഡോ.ജി. മധു മുഖ്യപ്രഭാഷണം നടത്തി. സെമിനാരി റെക്ടർ റവ ഡോ മാത്യു ഇല്ലത്തുപറമ്പിൽ, ചിന്നൻ.റ്റി.പൈനാടത്ത്, ജബ്ബാർ മേത്തർ, വി.ടി. ചാർലി, എ.പി.മുരളീധരൻ, കെ.എം.ഇസ്മയിൽ എന്നിവർ സംസാരിച്ചു. ആലുവ റെയിൽവേ സ്‌റ്റേഷനും കോറയും ചേർന്ന് സംഘടിപ്പിച്ച മരം നടൽ പരിപാടി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ, പദ്മശ്രീ ഡോ. ടോണി ഫെർണാണ്ടസ്, ബാലൻ നായർ, കോറ പ്രസിഡൻറ് പി.എ. ഹംസക്കോയ എന്നിവർ നേതൃത്വം നൽകി. ചൂർണിക്കര ഗ്രാമപഞ്ചായത്ത് വൃക്ഷത്തൈകൾ നട്ടു. പ്രസിഡൻറ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം രാജി സന്തോഷ് അധ്യക്ഷത വഹിച്ചു.
നൊച്ചിമ ചാരിറ്റി വിങിൻറെയും സോക്കർ സെവൻസ് സ്‌പോർട്‌സ് ക്ലബ്ബിൻറെയും നേതൃത്വത്തിൽ നൊച്ചിമ ഗവ ഹൈസ്‌കൂൾ സോക്കർ സെവൻസ് ഗ്രൗണ്ടിൽ നൂറ് വൃക്ഷതെകൾ നട്ടു. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗവും ക്ലബ്ബ് പ്രസിഡൻറുമായ അഫ്‌സൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ.ബി.ബിജു അധ്യക്ഷത വഹിച്ചു. കിഴക്കെ ദേശം എ.കെ.ജി സ്മരക ഗ്രന്ഥശാലയിൽ സ്വജന്യ വൃക്ഷതൈ വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ ആദരിക്കലും നടന്നു. ആലുവ താലൂക് ലൈബ്രറി കൗൺസിൽ സെക്രടറി വി.കെ ഷാജി ഉദ്ഘാടനം ചെയ്തു. വി. കേശവൻ നായർ അദ്ധ്യഷത വഹിച്ചു. പെങ്ങട്ടുശേരി ജുമാ മസ്ജിദിൽ പരിസ്ഥിതി ദിനാചരണം ചീഫ് ഇമാം അബൂബക്കർ ഹുദവി പള്ളിപ്പറമ്പിൽ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. നിസാർ മാസ്റ്റർ എടത്തല ജുമാമസ്ജിദ് പ്രസിഡൻറ് ഷംസുദ്ദീൻ കിഴക്കേടത്ത്, സെക്രട്ടറി സിദ്ദീഖ് എന്നിവർ സംസാരിച്ചു.