പറവൂർ : കേരളത്തിലെ ഭിന്നശേഷി ജീവനക്കാരുടെ ഏകീകൃത സ്വതന്ത്ര സംഘടനയായ ഡിഫറെന്റലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ പറവൂർ താലൂക്ക് സമ്മേളനം നാളെ രാവിലെ പത്തിന് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് എ.കെ. മോഹനൻ അദ്ധ്യക്ഷത വഹിക്കും. സർവീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാരെ എസ്. ശർമ എം.എൽ.എ ആദരിക്കും. അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡിന്റെ വിതരണം നഗരസഭ ചെയർമാൻ ശ്രീ. രമേശ്‌. ഡി കുറുപ്പ് നിർവഹിക്കും. സ്വപ്ന സുരേഷ്,കെ.ജെ. ഷൈൻ, ഡോ. എ.എസ്. ജോബി തുടങ്ങിയവർ സംസാരിക്കും.