മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം പ്രമുഖ ഗാന്ധിയനും ചിന്തകനുമായ പ്രൊഫ.ഡോ. എം.പി മത്തായി ഉദ്ഘാടനം ചെയ്തു. ഫാ. ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ കമാൻഡർ സി.കെ ഷാജി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അനിത.കെ.നായർ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ജിസി മാത്യു, പി.ടി.എ പ്രസിഡന്റ് എം.ടി. ജോയി, എം.പി.ടി.എ പ്രസിഡന്റ് ജോളി റെജി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മധുരവിതരണവും നടത്തി.