nippa-sagam-paravur
നിപ ഉറവിടം കണ്ടെത്താൻ വിദഗ്ധ സംഘ രോഗം ബാധിച്ച് യുവാവിന്റെ വീടും പരിസരവും പരിശോധിക്കുന്നു.

പറവൂർ : നിപ വൈറസിന്റെ ഉറവിടം തേടി ഭോപ്പാൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലെ വിദഗ്ദ്ധ സംഘം പറവൂരിലെത്തി. നിപ ബാധിച്ച വിദ്യാർത്ഥിയുടെ വടക്കേക്കര തുരുത്തിപ്പുറത്തുള്ള വീട്ടിലും സമീപപ്രദേശങ്ങളിലും പരിശോധന നടത്തി.

വൗവ്വാലുകൾ കൂടുതലായി തങ്ങുന്ന ക്ഷേത്രങ്ങൾ, പന്നി ഫാമുകൾ എന്നിവിടങ്ങളും പരിശോധിച്ചു. വവ്വാലുകളുടെ വിസർജ്യങ്ങളും ശേഖരിച്ചു. പ്രദേശത്തെ ഫാമിലെ പശുക്കളുടെ രക്തപരിശോധന നടത്തണമെന്നും നിർദേശിച്ചു. അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല.

ഡോ. രാജ്കുമാർ, ഡോ. അശ്വിൻ, ബംഗളൂരു സതേൺ റീജിയണൽ ഡൈഗണോസ്റ്റിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. സഞ്ജയ് കുമാർ, സംസ്ഥാന നിപാ ഡിസീസ് മോണിറ്ററിംഗ് നോഡൽ ഓഫീസർ ഡോ. ജയചന്ദ്രൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.എം. ദിലിപ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കെത്തിയത്.

അസുഖം ബാധിച്ച വിദ്യാർത്ഥിയുടെ അമ്മയും അമ്മയുടെ സഹോദരിയും ഒഴികെയുള്ളവർ വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇവർ മകനോടൊപ്പം ആശുപത്രിയിലാണ്. രണ്ട് ദിവസവം മുമ്പ് വീട്ടിൽ നിന്നും പോയ അച്ഛനും സഹോദരിയും വീട്ടിൽ ഇന്നലെ തിരിച്ചെത്തി.