കൊച്ചി : ഒന്നുമുതൽ പത്തുവരെ ക്ളാസുകളിലെ വിദ്യാർത്ഥികൾക്കായി ഏകദിന ഗണിതശാസ്ത്ര അവബോധ ക്ളാസ് ഇന്ന് രാവിലെ പത്തുമുതൽ മരട് കണ്ണാടിക്കടവ് ടെക്നോ പ്ളാസയിലെ ഐ.എസ്.ആർ.ടിയിൽ നടക്കും. ഗണിതശാസ്ത്ര പഠനം ആസ്വാദ്യകരമാക്കാനും കൂടുതൽ മാർക്ക് നേടാനും സഹായിക്കുന്ന വിധത്തിലാണ് ക്ളാസെന്ന് സംഘാടകർ അറിയിച്ചു.