പറവൂർ : നീറിക്കോട് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. വ്യക്ഷതൈവിതരണം ചെയ്ത് ഹല്ല് പ്രസിഡന്റ് പി.കെ.നസീർ ഉദ്ഘാടനം ചെയ്തു. മഹല്ല് ഇമാം മുഹമ്മദ് നസീർ സഅദി പരിസ്ഥിതി സന്ദേശം നൽകി. പി.എം. ഹസൻ അദ്ധ്യക്ഷത വഹിച്ചു. എം.എ. സിറാജുദ്ദീൻ, ഷൗക്കത്തലി മളഹരി,പി.എ. സലാഹുദ്ദീൻ, വി.ബി. അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു.