പെരുമ്പാവൂർ : സെക്കൻഡറി, ഹയർ സെക്കൻഡറി, ബോർഡ്, യൂണിവേഴ്സിറ്റി പരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെയും മറ്റു മേഖലകളിലെ മത്സരങ്ങളിൽ വിജയം കൈവരിച്ച പ്രതിഭകളെയും ആദരിക്കുന്ന എം.എൽ.എ അവാർഡ് 15 ന് വിതരണം ചെയ്യുമെന്ന് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. നാളെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ചടങ്ങാണ് മാറ്റിയത്. 100 ശതമാനം വിജയം നേടിയ സ്‌കൂളുകളെയും അനുമോദിക്കും. പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പുരോഗതിക്കായി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഇൻസ്‌പെയർ പെരുമ്പാവൂർ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നാലാം വർഷമാണ് അവാർഡ് നൽകുന്നത്. അപേക്ഷ സമർപ്പിക്കാത്തവർ 9847555539 എന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യണമെന്ന് എം.എൽ.എ അറിയിച്ചു.