പറവൂർ : ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് നാന്ദി കുറിച്ച് നാടെങ്ങും ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഈദ് ഗാഹിലും ജുമാ മസ്ജിദുകളിലും നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. പറവൂർ ഈദ് ഗാഹ് കമ്മറ്റി സംഘടിപ്പിച്ച ഈദ് നമസ്ക്കാരത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. എസ്.എം. സൈനുദ്ദീൻ അസ്ഹരി നമസ്ക്കാരത്തിനും ഖുത്വുബ പ്രഭാഷണത്തിനും നേതൃത്വം നൽകി. പറവൂർ ടൗൺ ജുമാ മസ്ജിദിൽ നടന്ന നമസ്ക്കക്കാരത്തിന് അബ്ദുൾ ജബ്ബാർ സഖാഫിയും പറവൂർ പട്ടാളം ജുമാമസ്ജിദിൽ അബ്ദുൽറഷീദ് അൽകാസിമിയും നേതൃത്വം നൽകി. വാണിയക്കാട് ജുമാ മസ്ജിദിൽ നടന്ന നമസ്ക്കക്കാരത്തിന് വി.എം. സുലൈമാൻ മൗലവിയും മാഞ്ഞാലി ആറുകണ്ടം ജുമാമസ്ജിദിൽ ഹാരിസ് സഖാഫിയും മന്നം മാവിൻചുവട് ശറഫുൽ ഇസ്ലാം ജുമാ മസ്ജിദിൽ നിയാസ് സഖാഫിയും മാഞ്ഞാലി കൈമൾത്തുരുത്ത് ജുമാ മസ്ജിദിൽ കാസിം അഹ്സനി മന്നം-പാറപ്പുറം ജുമ മസ്ജിദിൽ ഇബ്രാഹിം മൗലവി വടക്കേക്കര ജുമാ മസ്ജിദിൽ അൽ ഹാഫിസ് അഹമ്മദ് ഹുസൈൻ റഷാദി എന്നിവർ നേതൃത്വം നൽകി. ചിറ്റാറ്റുകര ജുമാ മസ്ജിദിൽ മുഹമ്മദലി ജവഹർ ബദരിയും മാഞ്ഞാലി ജുമാ മസ്ജിദിൽ ഹസൻ മൗലവിയുും കോട്ടുവള്ളി - കൈതാരം ജുമാ മസ്ജിദിൽ അബ്ദുൾ അഹ്സനിയും തത്തപ്പിള്ളി കാട്ടുനെല്ലൂർ ജുമാ മസ്ജിദിൽ അബ്ദുൽ റഹിമാൻ സഖാഫിയും നീറിക്കോട് മഹല്ല് ജുമാ മസ്ജിദിൽ മുഹമ്മദ് നസീർ സഅദിയും വടക്കുംപുറം ജുമാ മസ്ജജിദിൽ ശാഫി വടക്കേക്കരയും നമസ്ക്കരത്തിനും ഖുത്വുബ പ്രഭാഷണത്തിനും നേതൃത്വം നൽകി.