മൂവാറ്റുപുഴ: എൽദോ എബ്രഹാം എം.എൽ.എ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാദീപ്തി പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ പ്രതിഭാസംഗമവും എം.എൽ.എ അവാർഡ് വിതരണവും ഇന്ന് ഉച്ചയ്ക്ക് 12 ന് മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ സ്വാഗതം പറയും. ജില്ലാ കളക്ടർ മുഹമ്മദ്.വൈ.സഫീറുള്ള മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ, ഡി.ഇ.ഒ ഇ. പത്മകുമാരി, എ.ഇ.ഒ ആർ. വിജയ, ബി.പി.ഒ എൻ.ജി. രമാദേവി എന്നിവർ സംസാരിക്കും.