haridham-keralam
സഹകരണ വകുപ്പിന്റെ ‘ഹരിതം സഹകരണം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പറവൂർ വടക്കേക്കര ബാങ്കിൽ മന്ത്രി കടകംപിള്ളി സുരേന്ദ്രൻ നിർവ്വഹിക്കുന്നു.

പറവൂർ : അടുത്ത അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് അഞ്ച് ലക്ഷം ഫലവൃക്ഷത്തൈകൾ സഹകരണ വകുപ്പിന്റെ മേൽനോട്ടത്തിൽ വച്ചു പിടിപ്പിക്കുമെന്നു മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പറഞ്ഞു. സഹകരണ വകുപ്പിന്റെ ‘ഹരിതം സഹകരണം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ വർഷം സംസ്ഥാനത്തുടനീളം ഒരു ലക്ഷം കശുമാവിൻ തൈകൾ നടാനാണ് ലക്ഷ്യമിടുന്നത്. മന്ത്രി പറഞ്ഞു.

പറവൂർ – വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ ഞാറ്റുവേല ഉത്സവത്തിന്റെ മുന്നൊരുക്ക ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. എസ്. ശർമ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെയർ ഹോം പദ്ധതി പ്രകാരം ജില്ലയിൽ പണിത 25 വീടുകളുടെ താക്കോൽ സമർപ്പണം എസ്. ശർമ്മ എം.എൽ.എ നിർവ്വഹിച്ചു.

കർഷകർക്കുള്ള പണിയായുധങ്ങൾ പി. രാജുവും ക്ഷീര കർഷകർക്കുള്ള സഹായം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളിയും വിതരണം ചെയ്തു. കർഷക തൊഴിലാളികളെ പഞ്ചായത്ത് പ്രസിഡന്റുമാരായ എ.ഐ. നിഷാദ്, കെ.എം.അംബ്രോസ് എന്നിവർ ചേർന്ന് ആദരിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ എസ്. ഷാനവാസ്, പി.എസ്. ഷൈല, ബാങ്ക് പ്രസിഡന്റ് എ.ബി.മനോജ്, ടി.ആർ.ബോസ് തുടങ്ങിയവർ സംസാരിച്ചു.