മൂവാറ്റുപുഴ: സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വായ്പാ കുടിശിക അദാലത്ത് ഇന്ന്. രാവിലെ 10ന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സുവർണജൂബിലി സ്മാരക മന്ദിരത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ അദാലത്ത് ഉദ്ഘാടനം ചെയ്യും. എൽദോഎബ്രാഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ സഫീറുള്ള മുഖ്യ അതിഥിയായിരിക്കും. വായ്പ തിരിച്ചടക്കുവാൻ ബുദ്ധിമുട്ടുന്ന എല്ലാ ഗുണഭോക്താക്കളും അവസരം പ്രയോജനപ്പെടുത്തണമെന്ന് ബോർഡ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.