കൊച്ചി : തൃക്കാക്കര നഗരസഭയിലെ അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണസമിതി പിരിച്ചുവിട്ട് പത്തുവർഷത്തെ സാമ്പത്തിക ഇടപാടുകൾ വിജിലൻസ് അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. വിജയന്റെയും വൈസ് പ്രസിഡന്റ് എം.ടി. അപ്പുവിന്റെയും നേതൃത്വത്തിൽ നഗരസഭാ കവാടത്തിനു മുന്നിൽ ഇന്ന് ഉപവസിക്കും.

രാവിലെ 10 ന് സംസ്ഥാന ജനറൽ സെക്രട്ടറി വി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് അനുവദിച്ച കോടിക്കണക്കിനു രൂപ ചെലവഴിച്ചതും തെരുവുവിളക്ക് സ്ഥാപിച്ചതിലെ അഴിമതിയും അന്വേക്ഷിക്കാൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൾകിയിട്ടുണ്ട്. നടപടി സ്വീകരിച്ചില്ലെങ്കിൽ വിജിലൻസ് കോടതിയെ സമീപിക്കുമെന്ന് മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ അറിയിച്ചു.