കൊച്ചി : നൈജീരിയൻ സെന്റർ ഫോർവേഡായ ബർത്ത് ലോമിയോ ഒഗ്ബചെ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടു. നൈജീരിയയിലെ ഒഗോജയിൽ ജനിച്ച ഒഗ്‌ബേ ചെ ഫ്രാൻസ്, സ്‌പെയ്ൻ, ഇംഗ്ലണ്ട്, നെതർലൻഡ്‌സ്, ഗ്രീസ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2018 ലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ഐ.എസ്.എൽ ടൂർണമെന്റിൽ ബൂട്ടണിയുന്നത്. 2002 മുതൽ 2005 വരെ നൈജീരിയൻ ദേശീയ ടീമിൽ അംഗമായിരുന്നു. 2002 സൗത്ത് കൊറിയൻ ലോകകപ്പിൽ നൈജീരിയക്കു വേണ്ടി കളിച്ചു.
വിപുലമായ ആരാധക വൃന്ദത്തിന്റെ പിന്തുണയുള്ള ടീമിനൊപ്പം മികച്ച പ്രകടനത്തിന് കഴിയുമെന്ന ശുഭപ്രതീക്ഷയുണ്ടെന്ന് ഒഗ്‌ബേചെ പറഞ്ഞു. ഗോളടിക്കാൻ കഴിയുന്ന താരമാണ് ഓഗ്ബചെയെന്ന് ബ്ളാസ്റ്റേഴ്‌സ് ഹെഡ് കോച്ച് എൽക്കോ ഷറ്റോറി പറഞ്ഞു. യുവകളിക്കാർക്കു അദ്ദേഹത്തിന്റെ പരിചയ സമ്പത്തും നേതൃപാടവവും മുതൽക്കൂട്ടാകുമെന്നും കോച്ച് പറഞ്ഞു.