പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ സ്ക്കൂൾ പ്രവേശനോത്സവം വർണാഭമായി ആലോഷിച്ചു. കുരുന്നുകളെ വരവേൽക്കാൻ വിദ്യാലയങ്ങളിൽ തോരണങ്ങളും ബലൂണുകളും കൊണ്ട് മോടിപിടിപ്പിച്ചിരുന്നു. മധുര പലഹാര വിതരണവും നടന്നു. പരിസ്ഥിതി ദിനചരണവുമായി ബന്ധപ്പെട്ട് പല സ്ക്കൂളുകളിലും വൃക്ഷത്തൈകൾ വിതരണം ചെയ്തു. സബ് ജില്ലാതല പ്രവേശനോത്സവം ഫോർട്ടുകൊച്ചി സെൻട്രൽ കൽവത്തി സ്ക്കൂളിൽ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം സീനത്ത് റഷീദ് അദ്ധ്യക്ഷത വഹിച്ചു. ജി.എസ്. ദീപ, സി.ഡി. ചന്ദ്രകല, എം.യു. അജിത, സി.എസ്. ഓമന, ജോസ് മോൻ തുടങ്ങിയവർ സംബന്ധിച്ചു. കെ.എ വാഹിദ സ്വാഗതവും എ. ഇബ്രാഹിം നന്ദിയും പറഞ്ഞു.
പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂളിൽ പകിട്ടാർന്ന പ്രവേശനോത്സവം. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കുട്ടികളെ വരവേറ്റത്. സ്കൂൾ മാനേജർ സി.പി. കിഷോർ ഉദ്ഘാടനം ചെയ്തു. സുഷൻ രാജ് അദ്ധ്യക്ഷത വഹിച്ചു. ഇ കെ.മുരളീധരൻ, ബിജു ഈപ്പൻ, കൃഷ്ണ ഗീതി, പ്രിയ രാജീവ്, കെ.എ. അശ്വതി, എസ്.ആർ.ശ്രീദേവി, കെ.കെ. സീമ തുടങ്ങിയവർ സംബന്ധിച്ചു.
പള്ളുരുത്തി ഗവ. സ്ക്കൂളിൽ പ്രവേശനോത്സവം നഗരസഭാംഗം ടി.കെ. ഷംസുദീൻ ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക രുഗ്മിണി, പി.എ. സുബൈർ, റിട്ട. അദ്ധ്യാപകൻ കുമാരൻ പിള്ള, റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ മോഹൻലാൽ തുടങ്ങിയവർ സംബന്ധിച്ചു.