1.06 കോടിയുടെ
ആലുവ: നൊച്ചിമ ഗവ: ഹൈസ്‌കൂളിൽ ഈ അദ്ധ്യയന വർഷം മുതൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. 130 വിദ്യാർത്ഥികളാണ് പുതുതായി സ്‌കൂളിൽ പ്രവേശനം നേടിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് 1.06 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന എട്ട് ക്ലാസ്സ് റൂമുകളും വിദ്യാർത്ഥിനി സൗഹൃദ വിശ്രമമുറിയുടെയും ടോയ്‌ലറ്റ് ബ്ലോക്കിന്റെയും നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അസ്ലഫ് പാറേക്കാടൻ നിർവഹിച്ചു. എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തംഗം സ്വപ്ന ഉണ്ണി, ഗ്രാമപഞ്ചായത്തംഗം ആബിദ ഷെരീഫ്, സ്‌കൂൾ എച്ച്.എം മുഹമ്മദാലി, പി.ടി.എ പ്രസിഡന്റ് നിഷ രാജപ്പൻ, പി. മോഹനൻ, കെ.എൽ. ജോസ്, സി.യു. യൂസഫ്, പ്രദീപ് എന്നിവർ സംസാരിച്ചു.