മൂവാറ്റുപുഴ: ലോക പരിസ്ഥിതി ദിനത്തിൽ യുണൈറ്റഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിദിനം ആചരിച്ചു. ഈസ്റ്റ് പായിപ്ര യുണൈറ്റഡ് പബ്ലിക് ലൈബ്രറിയിൽ നടന്ന വൃക്ഷത്തൈ നടീൽ ഉദ്ഘാടനം പായിപ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ഇബ്രാഹിം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് സക്കീർ ഹുസൈൻ, ജനറൽ സെക്രട്ടറി ഷാഫി മുതിരക്കലയിൽ, പി.എം. ഷാൻ പ്ലാക്കുടി, അൻഷാജ് പി. എച്ച്, സാദിക്ക് ടി.യു തുടങ്ങിയവർ പങ്കെടുത്തു.
ഇലാഹിയ പബ്ലിക് സ്‌കൂളിൽ
മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്‌കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. സ്‌കൂൾ അക്കാഡമിക് ഡയറക്ടർ ഡോ ഇ. കെ. മുഹമ്മദ് ഷാഫി ബോധവത്കരണ ക്ലാസെടുത്തു. തുടർന്ന് കുട്ടികൾക്കുള്ള വൃക്ഷത്തൈ വിതരണം സ്‌കൂൾ ഹെഡ് ബോയ് പി.ജെ. ഫൗസാൻ മുഹമ്മദ്, ഹെഡ് ഗേൾ ഐഷ സാലി എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു. പ്രാർത്ഥനയോടു കൂടി പുതിയ അദ്ധ്യായന വർഷത്തേക്കുള്ള തുടക്കം ചിറയ്ക്കൽ ജുമാ മസ്ജിദ് ഇമാം കമറുദ്ദീൻ സഖാഫി നിർവഹിച്ചു. സ്‌കൂൾ ചെയർമാൻ മൊയ്തീൻ ഹാജി, പ്രിൻസിപ്പൽ അനുജി ടി.കെ. എന്നിവർസംസാരിച്ചു. സ്‌കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു.