ആലുവ: എറണാകുളം റൂറൽ ജില്ല പൊലീസ് കലാമേള ജൂൺ ഒമ്പതിന് ജില്ലാ പൊലീസ് ആസ്ഥാനത്ത് നടക്കും. രാവിലെ 10ന് കലാമേള മക്കന സിനിമ സംവിധായകനും സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ റഹിം ഖാദർ ഉദ്ഘാടനം ചെയ്യും. എ.എസ്.പി എൻ.ജെ സോജൻ അദ്ധ്യക്ഷത വഹിക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം സിനിമാ നടൻ സാജു കൊടിയൻ ഉദ്ഘാടനം ചെയ്യും. നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി എം.ആർ. മധുപാൽ അദ്ധ്യക്ഷത വഹിയ്ക്കും. പൊലീസുകാരും, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫും കുടുംബാംഗങ്ങളുമായി നൂറിലേറെ കലാകാരൻമാർ മേളയിൽ പങ്കെടുക്കും.