snv-hss-pravesanolsavam-
നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം പറവൂർ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ നിർവഹിക്കുന്നു.

പറവൂർ : നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രവേശനോത്സവം പറവൂർ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണം യൂണിയൻ സെക്രട്ടറി ഹരി വിജയൻ നിർവഹിച്ചു. ഹെഡ്മിസിട്രസ് പി.ആർ. ലത സന്ദേശം നൽകി. ടി.വി. നിഥിൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ വി.പി. ജയശ്രീ, യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡ‌ി. ബാബു, പി.എസ്. ജയരാജ്, എം.പി. ബിനു, മുനിസിപ്പൽ കൗൺസിലർ സി.പി. ജയൻ, മാതൃസംഗമം ചെയർപേഴ്സൺ മീന സുരേഷ്, സ്റ്റാഫ് സെക്രട്ടറി കെ.വി. സാഹി തുടങ്ങിയവർ സംസാരിച്ചു. എസ്.എൻ മൂസിക്കിന്റെ സംഗീത പരിപാടി നടന്നു.