കൊച്ചി : കേരള വിധവാസംഘത്തിന്റെ എട്ടാമത് സംസ്ഥാന സമ്മേളനം ശനി,ഞായർ ദിവസങ്ങളിൽ എറണാകുളം അദ്ധ്യാപകഭവനിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ ഉച്ചയ്ക്ക് രണ്ടിന് വിധവ അഗതി സ്ത്രീസംഗമത്തിന്റെ ഉദ്‌ഘാടനം ഓൾ ഇന്ത്യ അഗ്രഗാമി മഹിളാസമിതി ജനറൽ സെക്രട്ടറി ശ്രീജ ഹരി നിർവഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് വത്സല വിജയൻ അദ്ധ്യക്ഷയാകും. ഞായറാഴ്ച രാവിലെ 10.30ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. കേരള വിധവാസംഘം സംസ്ഥാന പ്രസിഡന്റ് കെ.എം ഗിരിജ അദ്ധ്യക്ഷയാകും.. നിർജന അവാർഡുകൾ നിയുക്ത എം.പി ഹൈബി ഈഡൻ വിതരണം ചെയ്യും. മേയർ സൗമിനി ജെയിൻ, കൗൺസിലർ കെ.വി.പി കൃഷ്ണകുമാർ, എ.എം സെയ്ദ് എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 12.30ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ഓൾ ഇന്ത്യ ഫോർത്ത് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ ഉദ്ഘാടനം ചെയ്യും.ചെയർമാൻ ടി.എൻ. രാജൻ, സുലു മനോജ്, എ.എം. സെയ്ദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തും.