ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'പഠനം, മധുരം' മോട്ടിവേഷൻ ക്ലാസ് എടത്തല ഗ്രാമ പഞ്ചായത്ത് അംഗം എം.പി. അബ്ദു ഉദ്ഘാടനം ചെയ്യതു. കരിയർ കൺസൾട്ടന്റ് വിഷ്ണു ലോന ജേക്കബ് ക്ലാസെടുത്തു. ലൈബ്രറി പ്രസിഡന്റ് എ.സി. ജോസ് അദ്ധ്യക്ഷത വഹിച്ചു . സെക്രട്ടറി എസ്.എ.എം. കമാൽ, ജോ. സെക്രട്ടറി കെ.എ. ഷാജിമോൻ, എ.ഡി. അശോക് കുമാർ എന്നിവർ സംസാരിച്ചു.