കൊച്ചി: നവീകരിച്ച ഷട്കാല ഗോവിന്ദമാരാർ സ്മാരക മന്ദിരം നാളെ വൈകീട്ട് നാലിന് മന്ത്രി വി.എസ്. സുനിൽ കുമാർ നാടിന് സമർപ്പിക്കും. കലാസമിതി മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുൾ മുത്തലിബ് താക്കോൽ ദാനം നിർവഹിക്കും. അഡ്വ. കെ.എൻ. സുഗതൻ, ആശ സനിൽ, സുമിത് സുരേന്ദ്രൻ, ഡോ. പ്രഭാകരൻ പഴശി, എം.ജെ. ജേക്കബ്, അഡ്വ. കെ.എ. മിനികുമാരി, ജിൻസൻ.വി.പോൾ എന്നിവർ പങ്കെടുക്കും. തുടർന്ന് കലാപരിപാടികൾ.
പ്രൊഫ. ജോർജ് .എസ്. പോൾ, ടി.കെ .അലക്‌സാണ്ടർ, കെ. ജയചന്ദ്രൻനായർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.