vyapari
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമശ്ശേരി യൂണിറ്റ് കുറുമശ്ശേരി ഗവ. എൽ പി സ്‌കൂളിൽ സംഘടിപ്പിച്ച ഫല വൃക്ഷത്തൈ നടീൽ പാറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എൻ. മോഹനൻ നിർവഹിക്കുന്നു

നെടുമ്പാശേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുറുമശ്ശേരി ഗവ. എൽ പി സ്‌കൂളിൽ ഫല വൃക്ഷങ്ങൾ നട്ടു. പാറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.വി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജിഷ ശ്യാം, വാർഡ് മെമ്പർ ഗോഗുൽദേവ്, സ്‌കൂളൾ ഇൻ ചാർജ് സുജാത ടീച്ചർ, കെ.എസ്.ആർ. മേനോൻ, ജനറൽ സെക്രട്ടറി എ.ജി. ശശിധരൻ, ട്രഷറർ പി.ജി. ശശിധരൻ, പി.വി.സാജു, കെ.എസ്. രാജേന്ദ്രൻ, കെ.പി. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.