തോപ്പുംപടി: കാരുണ്യ സംഘവേദിയുടെയും രാമേശ്വരം റസിഡൻസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ വ്യക്ഷത്തൈകൾ നൽകി. നഗരസഭാംഗം വത്സല ഗിരീഷ് ഉദ്ഘാടനം ചെയ്തു. പി.ജി. ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. പി.എൻ. ചന്ദ്രബോസ്, സി.പി. പൊന്നൻ, പി.ടി. ബോണിഫസ്, കെ.പി. മെട്രോക്സ്, കെ.പി. മത്തായി തുടങ്ങിയവർ സംബന്ധിച്ചു.