വൈപ്പിൻ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൈപ്പിൻ കരയിലുടനീളം വൃക്ഷത്തൈ നടീലും പരിസ്ഥിതി ബോധവല്കരണവും നടന്നു. ചെറായി സഹോദരൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ വൃക്ഷത്തൈകൾ നടീൽ ചടങ്ങ് പ്രിൻസിപ്പൽ സി കെ ഗീത , പി ടി എ പ്രസിഡന്റ് കെ പി ഗോപാലകൃഷ്ണൻ, വാർഡ് മെമ്പർ കെ എൻ ഷിബു, വി വി സഭ സെക്രട്ടറി എ എ മുരുകാനന്ദൻ, പ്രോഗ്രാം ഓഫീസർ കെ പി ഫ്രാൻസിസ് തുടിങ്ങയവർ പ്രസംഗിച്ചു. കെ എൽ സി എ വൈപ്പിൻ മേഖല സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ മനട്ടുപറമ്പ് പള്ളിയിൽ വികാരി ഫാ.നോർബിൻ പഴമ്പിള്ളി, സി ജെ പോൾ, റോയ് ഡിക്കൂഞ്ഞ, അഡ്വ. തുടങ്ങിയവർ സംസാരിച്ചു. എ.ഐ.വൈ.എഫ് വൈപ്പിൻ മണ്ഡലം കമ്മിറ്റി നായരമ്പലം ബസാറിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ സദസ്സ് സി പി ഐ മണ്ഡലം സെക്രട്ടറി ഇ സി ശിവദാസ് ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് സംസ്ഥാന കമിറ്റി അംഗം കെ എസ് ജയദീപ്, മണ്ഡലം സെക്രട്ടറി വിപിൻരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
വൈപ്പിൻ പ്രസ് ക്ലബ്, പി കെ ബാലകൃഷ്ണൻ മെമ്മോറിയൽ ലൈബ്രറി എന്നിവയുട്ടെ ആഭിമുഖ്യത്തിൽ നടത്തിയ ദിനാചരണം ജോണി പറമ്പിലോത്ത് ഉദ്ഘാടനം ചെയ്തു. ശിവദാസ് നായരമ്പലം, കെ ബി രാജീവ്, പി കെ രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ചെറായി രാമവർമ്മ യൂണിയൻ ഹൈസ്‌കൂൾ, എടവനക്കാട് എസ് പി സഭ സ്‌കൂൾ, എടവനക്കാട് എസ് ഡി പി വൈ കെ പി എം ഹൈസ്‌കൂൾ, ഞാറക്കൽ സെൻറ മേരീസ് ഹൈസ്‌കൂൾ, ഓച്ചന്തുരുത്ത്എസ് എസ് സഭ സ്‌കൂൾ എന്നിവടങ്ങളിലും വൃക്ഷത്തൈകൾ നട്ടു.