കൊച്ചി: നിപ രോഗനിരീക്ഷണത്തിനായി കളമശേരി സർക്കാർ മെഡിക്കൽ കോളേജിൽ തയ്യാറാക്കിയ ഐസൊലേഷൻ വാർഡുകളിലേക്ക് കെ.എസ്.എഫ്.ഇ 15 എയർകണ്ടിഷനറുകൾ സംഭാവന ചെയ്‌തു. 1.5 ടണ്ണിന്റെ ഫൈവ് സ്റ്റാർ റേറ്റിംഗ് ഉള്ള എ.സികളാണ് നൽകിയത്. ആശുപത്രി സൂപ്രണ്ട് ഡോ.പീറ്റർ പി. വാഴയ്‌ക്കൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഗീത എന്നിവർ ഏറ്റുവാങ്ങി. പ്രളയാനന്തര രക്ഷാപ്രവർത്തനങ്ങളിൽ ഉൾപ്പെടെ കെ.എസ്.എഫ്.ഇ എന്നും ജനങ്ങൾക്കൊപ്പമുണ്ടായിരുന്നുവെന്ന് മാനേജിംഗ് ഡയറക്‌ടർ എ. പുരുഷോത്തമൻ പറഞ്ഞു.