പെരുമ്പാവൂർ: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സഹകരണവകുപ്പ് നടപ്പിലാക്കിയ ഹരിതം സഹകരണത്തിന്റെ ഭാഗമായി മുടക്കുഴ സഹകരണ ബാങ്ക് കശുമാവിൻ തൈകൾ വച്ചുപിടിപ്പിച്ചു. അകനാട് ശാഖയുടെ സ്ഥലത്താണ് കശുമാവിൻ തോട്ടത്തിനായി കശുമാവിൻ തൈകൾ വച്ചുപിടിപ്പിച്ചത്. ചടങ്ങ് ബാങ്ക് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി മാത്യു, ജോഷി തോമസ്, എൻ.പി. രാജീവ്, പി.ഒ. ബെന്നി, സെക്രട്ടറി മെഴ്‌സിപോൾ എന്നിവർ പങ്കെടുത്തു.