വൈപ്പിൻ: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെപരാജയത്തിന് കാരണം മുഖ്യമന്ത്രി പിണറായിയുടെ ശൈലി അല്ലെന്ന് സി പി എം പാർലിമെന്ററി പാർട്ടി സെക്രട്ടറി എസ് ശർമ്മ എം.എൽ.എ അഭിപ്രായപ്പെട്ടു. കേരളം കണ്ട ഏറ്റവും ത്യാഗധനനും വിനയാന്വിതനുമായ ഇ എം എസ് നയിച്ച 1977 ലെ തിരഞ്ഞെടുപ്പിൽ സി പി എം പൂർണ പരാജയം നേരിട്ട കാര്യം ശർമ്മ ഓർമിപ്പിച്ചു.

കെ പി ചന്ദ്രബാബു രക്തസാക്ഷി ദിനാചരണ സമ്മേളനം ചെറായി ഗൗരീശ്വരം ക്ഷേത്രമൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശർമ്മ. കെ ആർ ഗോപി അദ്ധ്യക്ഷത വഹിച്ചു.ഡി വൈ എഫ് ഐ ജില്ലാസെക്രട്ടറി എ എ അൻഷാദ്, ബ്ലോക്ക് സെക്രട്ടറി എം പി ശ്യാംകുമാർ, സി കെ മോഹനൻ, എ പി പ്രനിൽ എന്നിവർ പ്രസംഗിച്ചു.