sndp
എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പ്രവേശനോത്സവം സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. വി. കെ. നാരായണൻ, പി.എൻ. പ്രഭ, അഡ്വ. എ.കെ. അനിൽകുമാർ, വി.എസ്. ധന്യ, കെ.കെ. ലത , സിന്ധു ഷൈജു എന്നിവർ സമീപം

മൂവാറ്റുപുഴ: എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പ്രവേശനോത്സവം സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ സി.ഐ നിർമ്മൽ ബോസ്, നഗരസഭ കൗൺസിലർ സിന്ധു ഷൈജു, പ്രിൻസിപ്പൽ കെ.കെ. ലത, വൈസ് പ്രിൻസിപ്പൽ വി.എസ്. ധന്യ, യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, യൂണിയൻ സെക്രട്ടറി ഇൻ ചാർജ് അഡ്വ.എ.കെ. അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് പി.ജി. ദാസ്, വൈസ് പ്രസിഡന്റ് തങ്കക്കുട്ടൻ, ദേവിക ബിജു എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.