കൊച്ചി: പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊച്ചി സിറ്റി ജില്ലാ സമ്മേളനം ഇന്ന് (ശനിയാഴ്ച) വുമൺസ് അസോസിയേഷൻ ഹാളിൽ നടക്കും. രാവിലെ പത്തിന് പ്രതിനിധി സമ്മേളനം സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി കമ്മിഷണർ ജെ. ഹിമേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് നാലിന് പൊതുസമ്മേളനം എം. സ്വരാജ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡി.കെ. പൃഥ്വിരാജ്, ജനറൽസെക്രട്ടറി സി.ആർ. ബിജു എന്നിവർ പങ്കെടുക്കും.