കൊച്ചി : വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ പുതുവാമന ഹരി നമ്പൂതിരി, ബാലുശ്ശേരി രാധാകൃഷ്ണ പണിക്കർ, ഏഴക്കരനാട് അച്യുതൻ നായർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അഷ്ടമംഗല പ്രശ്നത്തിൽ നിർദ്ദേശിച്ച പരിഹാര കർമ്മങ്ങൾ നടത്തും. ജൂൺ 8 മുതൽ 12 വരെ ക്ഷേത്ര തന്ത്രി പുലിയന്നൂർ മുരളീ നാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി പനക്കാട് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും നേതൃത്വത്തിലാണ് പരിഹാരക്രിയകൾ നടത്തുന്നത്. ഒന്നാംദിവസമായ ശനിയാഴ്ച രാവിലെ ഗണപതിഹോമം, ഭഗവതിസേവ, മൃത്യുഞ്ജയ ഹോമം, സുദർശന ഹോമം, ആവാഹനം എന്നിവ നടക്കും. ഞായറാഴ്ച വൈകിട്ട് ഭഗവതി സേവ, തിങ്കളാഴ്ച രാവിലെ സുകൃതഹോമം, നാലാംദിവസമായ ചൊവ്വാഴ്ച രാവിലെ ഗണപതി ഹോമം, ദ്വാദശ നാമപൂജ, സായൂജ്യപൂജ, വൈകിട്ട് ശുദ്ധിക്രിയകൾ എന്നിവയും ബുധനാഴ്ച രാവിലെ ചതു:ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, 25 കലശം, പൂജകൾ, ഉപദേവന്മാർക്ക് കലശാഭിഷേകം, 11ന് ബ്രഹ്മകലശാഭിഷേകം, ഉച്ചപൂജ എന്നിവയും നടക്കും.