കൊച്ചി: വനിതാ കലാസാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൈപ്പിൻ ഗോശ്രീ ജംഗ്ഷനിൽ ഓർമ്മമരങ്ങൾ നട്ടു. സ്വാതന്ത്ര്യ സമരസേനാനിയും മഹിളാസംഘം നേതാവുമായിരുന്ന സി.കെ. ഓമന, നിപ ബാധിച്ച് മരണമടഞ്ഞ നഴ്‌സ് ലിനി എന്നിവരുടെ ഓർമയ്ക്കായാണ് വൃക്ഷത്തൈ നട്ടത്. സംസ്ഥാന കമ്മിറ്റി അംഗം എസ്. ശ്രീകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബീന കോമളൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബ്യുല നിക്‌സൺ, യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് കെ.എ. സുധി, അഡ്വ. മജ്‌നു കോമത്ത്, പി.ഒ. ആന്റണി, വാർഡ് കൗൺസിലർ ഷാജി, സബീന സത്യനാഥ് എന്നിവർ സംസാരിച്ചു. മീര തിലകൻ, രതി.കെ.എസ്, പ്രജാപതി, ഷംല എന്നിവർ നേതൃത്വം നൽകി.