വൈപ്പിൻ: എസ്.ശർമ്മ എം.എൽ.എ നടപ്പാക്കി വരുന്ന വെളിച്ചം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വൈപ്പിൻ സ്‌കൂളുകളിൽ നിന്നും എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ഇന്ന് വൈകീട്ട് മൂന്നിന് ഞാറക്കൽ മാഞ്ഞൂരാൻ ഹാളിൽ നടക്കുന്ന വെളിച്ചം പ്രതിഭാസംഗമത്തിൽ അനുമോദിക്കും.
സർക്കാർ , എയ്ഡഡ്, സി ബി എസ് ഇ സ്‌കൂളുകളിൽ നിന്നും എസ് എസ് എൽ സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് , ഒമ്പത് വിഷയങ്ങളിൽ എ പ്ലസ് , പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, അഞ്ച് വിഷയങ്ങളിൽ എ പ്ലസ് നേടിയ 273 വിദ്യാർഥികളെയാണ് അനുമോദിക്കുന്നത്. ഇത് എട്ടാമത്തെ വർഷമാണ് വെളിച്ചം പ്രതിഭാസംഗമം സംഘടിപ്പിക്കുന്നത്. എസ് ശർമ്മ എം എൽ എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ഡി പി ഐ എൻ കെ സന്തോഷ് , ജോ. ഡയറക്ടർ എം കെ ഷൈൻ മോൻ, ത്രിതല പഞ്ചായത്ത് സാരഥികൾ , സഹകരണ ബാങ്ക് പ്രസിഡൻറുമാർ , വെളിച്ചം കൌൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുക്കും.