കൊച്ചി: കാക്കനാട് കേന്ദ്രീയ ഭവനിൽ വെൽഫയർ അസോസിയേഷൻ ഒഫ് കേന്ദ്രീയ ഭവൻ എംപ്ലോയീസിന്റെ (വേക്ക്) ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. സി.ഐ.എസ്.എഫ് ഗ്രൂപ്പ് കമാൻഡന്റ് എസ്. സന്ദീപ് കുമാർ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. വേക്ക് പ്രസിഡന്റ് സി.ജെ. ജോസഫ് സംസാരിച്ചു. കേന്ദ്രീയഭവനിലെ വിവിധ ഓഫീസുകളിൽ നിന്നുള്ള അറുപതോളം ജീവനക്കാർ പങ്കെടുത്തു.